ഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയില്‍ 57, 707 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. ഗള്‍ഫിലും, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പര്‍ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ്, അഡീഷണല്‍ ഷീറ്റ് എന്നിവ സ്‌കൂളുകളില്‍ പരീക്ഷാ ഭവന്റെ നേതൃത്വത്തില്‍ വിതരണം പൂര്‍ത്തിയായി.

 

Back to top button
error: Content is protected !!