36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം സ്വദേശി സദിക്കുല്‍ ഇസ്ലാം (25)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ഭാഗത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. വില്‍പ്പന നടത്തിക്കിട്ടിയ 9000 രൂപയോളം ഇയാളില്‍ നിന്ന് കണ്ടെത്തി. നേരത്തെ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, എ.എസ്.ഐ പി.എ അബ്ദുല്‍ മനാഫ് ,സീനിയര്‍ സി പി ഒ മാരായ ടി.എന്‍ മനോജ് കുമാര്‍ ,ടി.എ അഫ്‌സല്‍, ബെന്നി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!