തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജ​നം ഭീ​തി​യി​ൽ

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തുടര്‍ച്ചയായി തെരുവുനായ്ക്കളുടെ ആക്രമണമുണ്ടാവുന്നതോടെ ജനം ഭീതിയില്‍. ചൂട് കാലാവസ്ഥയില്‍ വെള്ളത്തിന്റേയും ഭക്ഷണലഭ്യതയുടേയും കുറവ് മൂലം നായ്ക്കളുടെ ശല്യം വര്‍ധിച്ചു വരികയാണ്. ഒരു മാസത്തിനിടെ നിരവധി ആളുകള്‍ക്ക് കടിയേറ്റ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വളര്‍ത്ത് നായ്ക്കളുടെ കടിയേല്‍ക്കുന്നതും ദൈനംദിന സംഭവമായി മാറി. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും നായയുടെ കടിയേറ്റു. വളര്‍ത്ത് നായ്ക്കള്‍ക്കും, തെരുവ് നായ്ക്കള്‍ക്കും വാക്‌സിന്‍ എടുക്കുന്ന നടപടികള്‍ കര്‍ശനമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സ്‌കീം കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗസംരക്ഷണവകുപ്പും സംയുക്തമായി അടിയന്തര നടപടികള്‍ സ്വീകരിക്കണം. മൂവാറ്റുപുഴ നഗരത്തിലെ തെരുവുനായ്ക്കളെ പിടിക്കാനും, വാക്‌സിന്‍ എടുക്കാനും ആവശ്യമായ ടീമിനെ മൃഗസംരക്ഷണ വകുപ്പ് ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മൂവാറ്റുപുഴ കേന്ദ്രമാക്കി തെരുവ് നായ്ക്കളെ പാര്‍പ്പിക്കുന്നതിനായി അഭയ കേന്ദ്രം ആരംഭിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!