ചെറുവട്ടൂര്‍ യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് നാടിന് സമര്‍പ്പിച്ചു

കോതമംഗലം:ചെറുവട്ടൂര്‍ യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെയും പ്രദേശവാസികളായ യുവാക്കളുടെയും ദീര്‍ഘകാലമായുളള ആഗ്രഹമാണ് ഗ്രൗണ്ട് നിര്‍മ്മാണത്തിലൂടെ സഫലീകരിച്ചത്. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ച് വരുന്ന കാലഘട്ടത്തില്‍ ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുകയും, നവീകരിക്കുകയും ചെയ്യുന്ന നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷറഫിയ ഷിഹാബ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാലി ഐപ്, ജെയിംസ് കോറമ്പേല്‍, അംഗങ്ങളായ ആനിസ് ഫ്രാന്‍സിസ്, ഡയാന നോബി, നിസാമോള്‍ ഇസ്മായില്‍, ടി.കെ.കുഞ്ഞുമോന്‍, പഞ്ചായത്ത് അംഗങ്ങളായ നാസ്സര്‍ വട്ടേക്കാടന്‍, വൃന്ദ മനോജ്, പി.ടി.എ പ്രസിഡന്റ് കെ.സി അയ്യപ്പന്‍കുട്ടി, നേതാക്കളായ കെ.എം കുഞ്ഞുബാവ, അലി പടിഞ്ഞാറേച്ചാലില്‍, പി.എ ഷിഹാബ്, സി.കെ സത്യന്‍, ഒ.കെ.അലിയാര്‍, ചെറുവട്ടൂര്‍ നാരായണന്‍,ഹസൈനാര്‍ ഇക്കരകുടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!