വാരപ്പെട്ടി – പല്ലാരിമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മ്മിക്കുന്നു

പല്ലാരിമംഗലം: വാരപ്പെട്ടി പല്ലാരിമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുപതടി വീതിയില്‍ പുതിയ റോഡ് നിര്‍മ്മിക്കുന്നു. പല്ലാരിമംഗലം പന്ത്രണ്ടാം വാര്‍ഡില്‍ ചെമ്പഴ ജുമാ മസ്ജിദിന് സമീപത്ത് നിന്നാരംഭിച്ച് വാരപ്പെട്ടി പഞ്ചായത്തിലെ വട്ടക്കുടിപീടിക പിടവൂര്‍ കാവുംപടി റോഡില്‍ വാളാടി പ്രദേശത്ത് അവസാനിക്കുന്ന രീതിയിലണ് റോഡ് നിര്‍മ്മിക്കുന്നത്. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, വാരപ്പെട്ടി പഞ്ചായത്തംഗം കെ.കെ ഹുസൈന്‍, പല്ലാരിമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ മൊയ്തു എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കെ.എം ബാവുക്കുട്ടി കുഞ്ചാട്ട്, ബഷീര്‍ വട്ടക്കുടി, ഷാജി ഈറക്കല്‍, ഹസ്സന്‍ കുഞ്ചാട്ട്, ഉസ്മാന്‍ ഉള്ളിയാട്ട്, എന്നിവരാണ് റോഡിനായി സ്ഥലം വിട്ടുനല്‍കുന്നത്.

 

Back to top button
error: Content is protected !!