ജെസിഐ മൂവാറ്റുപുഴ ഇഗ്‌നൈറ്റിന് പുതിയ സാരഥികള്‍

മൂവാറ്റുപുഴ: ജെ സി ഐ മൂവാറ്റുപുഴ ഇഗ്‌നൈറ്റിന്റെ 2024 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനവും, പുതിയ സാരഥികളുടെ സ്ഥാനാരോഹണവും നടത്തി. മൂവാറ്റുപുഴ വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ സോണ്‍ പ്രസിഡന്റ് അരുണ്‍ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ. ഫെല്‍സ് സാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ അനു പോള്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ശ്രീജിത്ത് വിശിഷ്ടാതിഥിയായി. പ്രോഗ്രാം ഡയറക്ടര്‍ ക്രിസ് പീറ്റര്‍, സെക്രട്ടറി വരുണ്‍ വില്‍സണ്‍ കുരിശിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പോള്‍ ജോര്‍ജ് (പ്രസിഡന്റ്), വരുണ്‍ വില്‍സണ്‍ കുരിശിങ്കല്‍ (സെക്രട്ടറി), ദിനൂപ് ശങ്കര്‍ (ട്രെഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!