സൗത്ത് ഇരമല്ലൂര്‍ കാട്ടാംകുഴി നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നബിദിനാഘോഷം

മൂവാറ്റുപുഴ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളിയുടേയും കാട്ടാംകുഴി നൂറുല്‍ ഇസ്ലാം മദ്രസ്സയുടേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരങ്ങളും, നബിദിന ഘോഷയാത്രയും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.കെ.മുഹിയദ്ദീന്‍ മൗലവി പള്ളിയില്‍ പതാക ഉയര്‍ത്തി. ചീഫ് ഇമാം റഫീഖ്അലി നിസാമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുഹമ്മദ് അഷ്‌റഫി, സിറാജുദ്ദീന്‍ കശ്ശാഫി, കെ.എം.അബൂബക്കര്‍ , മുഹമ്മദ് റഫീഖ്, അജിനസ് ബാവ, സലാഹുദ്ദീന്‍ , അസീസ് മലയില്‍, റഷീദ് വട്ടപ്പാറ, മൈതീന്‍ നായാട്ടുപാറ, സനീര്‍ തെക്കേക്കര ആഘോഷങ്ങള്‍ക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.