ഗവ.ഈസ്റ്റ് ഹൈസ്‌കൂളില്‍ പഠനോത്സവവും നാടകോത്സവവും…….

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ പഠനോല്‍സവവും നാടകോല്‍സവവും 2020 ബി.പി.ഒ. എന്‍.ജി.രമാദേവി ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ബിനു മോന്‍ മണിയംകുളം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സുനിത .സി സ്വാഗതം പറഞ്ഞു. പി റ്റി എ വൈസ് പ്രസിഡന്റ് കെ.പി.അനസ് ,വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ഇ .പദ്മകുമാരി, സ്‌കൂള്‍ സംരക്ഷസമിതി കണ്‍വീനര്‍ എന്‍.കെ. രാജന്‍ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിജയ. ആര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നയന മനോഹരമായ നാടകാവതരണങ്ങള്‍ നടന്നു വിവിധ വിഷയങ്ങളുടെ അക്കാദമിക് വിഭവങ്ങള്‍ ഉള്‍പെടുത്തി തയ്യാറാക്കിയ 30 ഓളം നാടകങ്ങള്‍ അവതരിപ്പിച്ചു ,സര്‍ഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി നടക്കുന്ന അരങ്ങില്‍ നിന്നും അറിവിലേക്ക് എന്ന സവിശേഷ പ്രവര്‍ത്തന പരിപാടിക്കാണ് സ്‌കൂളില്‍ അരങ്ങൊരുങ്ങിയത്.മുവാറ്റുപുഴ സബ് ജില്ലയിലെ ഏക സര്‍ഗ്ഗ വിദ്യാകേന്ദ്രമാണ് ഈസ്റ്റ് ഹൈസ്‌കൂള്‍’
ചിത്രം- മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ പഠനോല്‍സവവും നാടകോല്‍സവവും 2020 ബി.പി.ഒ. എന്‍.ജി.രമാദേവി ഉദ്ഘാടനം ചെയ്യുന്നു….