സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് കൂത്താട്ടുകുളത്ത് പ്രവർത്തനംം തുടങ്ങി.

കൂത്താട്ടുകുളം : സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക്കൂത്താട്ടുകുളത്ത് പ്രവർത്തനം തുടങ്ങി. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ, ബിജു എബ്രഹാം വിവിധ കമ്പനികൾക്കുള്ള സ്‌പേസ് അലോട്ട്മെന്റ് നിർവഹിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ.വിജയൻ വെബ്‌സൈറ്റ്  ഉദ്ഘാടനം നിർവഹിച്ചു. ഡോ.മുകുന്ദൻ,  ഡോ.ബിൻസി, ഉപജില്ലാ വ്യവസായ ഓഫീസർ പി.നമിത, എംപിഐ ഡയറക്ടർ ഷാജു കെ ജേക്കബ് , ഡയറക്‌ടർ എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഇലക്‌ട്രിസിറ്റി വകുപ്പ്  പ്രതിനിധികൾ ചടങ്ങിൽ  പങ്കെടുത്തു. കൂത്താട്ടുകുളം  പാലാ റോഡിൽ സിറിയൻ ഗാർഡനിൽ 13 ഏക്കർ സ്ഥലത്ത് 2 ലക്ഷം സ്‌ക്വയർ ഫീറ്റ് ബിൽഡിംഗാണ് ചെറുകിട വ്യവസായങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 2014 മുതൽ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായമേഖലയിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാനത്തിനാകെ മാതൃകയായി മാറിയ അഗ്രോപാർക്കാണ്  സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന്റെ പ്രമോട്ടേർഴ്‌സ്
50 ചെറുകിട കമ്പനികൾക്ക് ഇവിടെ സ്ഥലം ഉണ്ടാകും.  അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കാന്റീൻ & ഹോസ്റ്റൽ സൗകര്യങ്ങൾ, ബോർഡ് റൂം, സെമിനാർ ഹാൾ, ജനറേറ്റർ ബാക്ക് അപ്പ് എന്നിവയ്‌ക്കൊപ്പം ലൈസൻസിംഗ് ഹെൽപ് ഡെസ്‌ക്, സ്റ്റാഫ് റിക്രൂട്ടിംഗ് സെൽ, കന്പനി രെജിസ്‌ട്രേഷൻ സൗകര്യം, മാർക്കറ്റിങ്, പരിശീലനം,  എക്സിബിഷൻ സൗകര്യം എന്നിവയും ലഭ്യമാകും. 

ഫോട്ടോ : സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!