അയല്‍പക്കംകോതമംഗലം
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോതമംഗലം: ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ബികോം, പിജിഡിസിഎ യോഗ്യതയും അക്കൗണ്ടിംഗിലും ഡേറ്റാ എന്ട്രിയിലും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോതമംഗലം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി 28ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്നു സെക്രട്ടറി അറിയിച്ചു