നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
കച്ചേരിത്താഴത്ത് അപകടകരമായ ഹംപ് നിർമ്മാണം … മണിക്കൂറുകൾക്കകം പൊളിപ്പിച്ചു.

മൂവാറ്റുപുഴ:കച്ചേരിത്താഴത്ത് അശാസ്ത്രീയമായ രീതിയിൽ നിർമിച്ച ഹംപ് മണിക്കൂറുകൾക്കകം പൊളിച്ചുമാറ്റി. കച്ചേരിത്താഴത്ത് രാത്രിയിൽ നിർമ്മിച്ച ഹംപാണ് രാവിലെ ജനങ്ങളും,പൊതുപ്രവർത്തകരും ഇടപെട്ട് പൊളിച്ചു മാറ്റിച്ചത്. നഗരത്തിൽ ഇതുവരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത സ്ഥലത്താണ് അതിവേഗത്തിൽ അഞ്ചോളം ഹംപ്കൾ അടുപ്പിച്ച് നിർമ്മിച്ചത്. എം സി റോഡിൽ കാവുംപടി ബൈപാസിലേക്കുള്ള പ്രവേശന ഭാഗത്താണ് ഹമ്പുകൾ നിർമ്മാണം. ഈ നിർമ്മാണം നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും, വലിയ അപകടങ്ങൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തി. സിപിഎമ്മും, എംഎൽഎയുടെ ഓഫീസും ഇടപെട്ടതോടെ ഹംബ് മണിക്കൂറുകൾക്കകം പൊളിച്ചുമാറ്റാൻ അധികാരികൾ നിർബന്ധിതരായി.
