സാമുദായ സംവരണം നിലനിർത്താൻ ഏതറ്റം വരെയും എസ്എൻഡിപി യോഗം പോകും:- വെള്ളാപ്പള്ളി

മുവാറ്റുപുഴ:- സാമുദായ സംവരണം നിലനിർത്താൻ ഏതറ്റംവരെയും എസ്എൻഡിപി യോഗം പോകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഇന്നലെ മുവാറ്റുപുഴ വജ്ര കൺവെൻഷൻ സെന്ററിൽ നടന്ന മൂവാറ്റുപുഴ യൂണിയൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു.എസ്എൻഡിപിയെ തകർക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂണിയൻ പ്രസിഡന്റ് ശ്രീ. വി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഇൻചാർജ് അഡ്വ. എ കെ അനിൽകുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് ശ്രീ. പി എൻ പ്രഭ അനുഗ്രഹ പ്രഭാഷണവും നടത്തി.

മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലത ശിവൻ, കോതമംഗലം യൂണിയൻ പ്രസിഡന്റ് ശ്രീ. അജി നാരായണൻ, സെക്രട്ടറി ശ്രീ. പി എ സോമൻ, കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് ശ്രീ. പി ജി ഗോപിനാഥ്, സെക്രട്ടറി ശ്രീ. സി പി സത്യൻ, യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർമാരായ അഡ്വ. എൻ രമേശ്, ശ്രീ. സജീവ് പാറയ്ക്കൽ, യൂണിയൻ കൗൺസിലർമാർ, പഞ്ചായത്ത് കമ്മറി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യോഗം ബോർഡ് മെമ്പർ ശ്രീ. പ്രമോദ് കെ തമ്പാൻ യോഗത്തിന് നന്ദി പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!