ക്രൈം
കെ എസ് ആർ റ്റി സി ബസ്സിന് നേരെ ആക്രമണം ഡ്രൈവർക്ക് പരിക്ക് ..

മുവാറ്റുപുഴ:- മൂവാറ്റുപുഴ KSRTC ഡിപ്പോയുടെ RAC 744 ബസിനു നേരെ തൃപ്പൂണിത്തുറ കിഴക്കേകോട്ട ജംഗ്ഷന് സമീപം വെച്ച് കല്ലേറ്.കല്ലേറിൽ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നിട്ടുണ്ട് . ഡ്രൈവർ പാമ്പാക്കുട വാഴപ്പറമ്പിൽ അനീഷ് വി റ്റി യെ(38) തലയ്ക്കും കണ്ണിനും പരുക്ക് പറ്റിയതിനാൽ തൃപ്പൂണിത്തറ ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് അഞ്ച് തുന്നൽ ഉണ്ട്.ബൈക്കിൽ എത്തിയ യുവാക്കൾക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചില്ല് എറിഞ്ഞു പൊട്ടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി 8.45 നായിരുന്നു സംഭവം. ബസിൽ ആളുകൾ കുറവായിരുന്നതിനാൽ മറ്റാർക്കും പരിക്കില്ല.സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്തു.
