പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ വി.പി. സജീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം


മൂവ്വാറ്റുപുഴ: എൽഡിഎഫ് സർക്കാർ കുന്നത്തുനാട് നിയോജക മണ്ഡലത്തോട്‌ കാണിക്കുന്ന അവഗണനക്കെതിരെ വി.പി. സജീന്ദ്രൻ എംഎൽഎ യുടെ നേതൃത്വത്തിൽ  പൊതുമരാമത്ത് വകുപ്പ് മൂവ്വാറ്റുപുഴ  എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി. നിയോജക മണ്ഡലത്തിലെ മനയ്ക്കക്കടവ്-പട്ടിമറ്റം – നെല്ലാട് – പത്താം മൈൽ റോഡും മണ്ണൂർ – പോഞ്ഞാശേരി റോഡും സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മൂന്നു വർഷം മുമ്പ് കിഫ്ബി ഫണ്ടനുവദിച്ച് തുടങ്ങിയ റോഡിന്റെ പണികൾ മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാ നസർക്കാരിന്റെ അവഗണനയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലമാണ് റോഡ് പണി പൂർത്തീകരിക്കാൻ കഴിയാത്തത്. യുഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. സർക്കാർ അടിയന്തിരമായി ഈ റോഡുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരത്തിന് രൂപം നൽകുമെന്നും ജോസഫ് വാഴയ്ക്കൻ മുന്നറിയിപ്പ് നൽകി. റോഡ് പ്രശ്നം നടക്കാൻ പോകുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് സമരത്തിന് നേതൃത്വം നൽകിയ വി.പി. സജീന്ദ്രൻ എംഎൽഎ പറഞ്ഞു. യുഡിഎഫ് ചെയർമാൻ സി.പി. ജോയി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ എൻവിസി അഹമ്മദ്, ജോൺ.പി. മാണി, സി.ജെ. ജേക്കബ്ബ്, നിബു.കെ. കുര്യാക്കോസ്, കെ.ഒ. ജോർജ്‌, മാത്യു.വി. ദാനിയേൽ, എം.ടി. ജോയി, കെ.പി. തങ്കപ്പൻ, ബിനീഷ് പുല്യാട്ടേൽ, മുഹമ്മദ് ബിലാൽ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൌരി വേലായുധൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. പ്രഭാകരൻ, അമ്മുക്കുട്ടി സുദർശനൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!