കപ്പയും മീനുമൊരുക്കി പേഴയ്ക്കാപ്പിള്ളി സ്‌കൂള്‍

മുവാറ്റുപുഴന്യൂസ്
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ടാം ഘട്ട കപ്പ കൃഷിയ്ക്കും മീന്‍ വളര്‍ത്തലിനും തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക, ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുക, കാര്‍ഷിക സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മഹത്തായ സന്ദേശങ്ങളാണ് പൊതുവിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥിഖല്‍ക്കായി നല്‍കുന്നതെന്ന് എന്‍ .അരുണ്‍ പറഞ്ഞു. ജൈവ പച്ചക്കറി കൃഷിയിലൂടെ കുട്ടികള്‍ക്ക് ജീവിതത്തിലേക്ക് വേണ്ട മഹത്തായ പാഠം പകര്‍ന്നു നല്‍കാനാണ് പേഴയ്ക്കാപ്പിളളി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എ യും ജൈവ കാര്‍ഷിക രംഗത്തിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാന്‍ ജൈവകൃഷിയിലൂടെ സാധിക്കുന്നുണ്ട്. വാര്‍ഡ് മെമ്പര്‍ വി.എച്ച്. ഷെഫീക്ക് പി.ടി.എ പ്രസിഡന്റ് സി.കെ.ബഷീര്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, പ്രിന്‍സിപ്പാള്‍ ആര്‍.പത്മ, ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ചിത്രം-പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ടാം ഘട്ട കപ്പ കൃഷിയുടെയും, മീന്‍ വളര്‍ത്തലിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിക്കുന്നു….