രക്ഷാകർത്തൃസൗഹൃദ സ്കൂൾപ്രഖ്യാപനത്തിനൊരുങ്ങി രാമമംഗലം ഹൈസ്കൂൾ.


രാമമംഗലം:രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള രാമമംഗലം ഹൈസ്കൂൾ രക്ഷാകർതൃ സൗഹൃദ സ്കൂൾ പ്രഖ്യാപനത്തിനൊ ഒരുങ്ങുന്നു. രക്ഷാകർത്താക്കളെയും കുട്ടികളെയും അധ്യാപകരെയും കൂട്ടി യോജിപ്പിക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കി പ്രഖ്യാപനത്തിനു തയ്യാറെടുക്കുകയാണ് സ്‌കൂൾ. മാനേജ്മെന്റു പിടിഎയും, അധ്യാപകരും ചേർന്നാണ് പരിപാടികൾ നടപ്പിലാക്കിയത്.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിനു വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചു.
കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായിട്ട് ആണ് രക്ഷാകർതൃ സൗഹൃദ സ്കൂൾ എന്ന ആശയം നടപ്പിലാക്കുന്നത്.ശിശു സൗഹൃദ സ്കൂൾ വിവിധ സ്ഥലങ്ങളിൽ ഉള്ളപ്പോൾ ആണ് രക്ഷാകർതൃ സൗഹൃദ സ്കൂൾ എന്ന പുത്തൻ ആശയവുമായി രാമമംഗലം സ്കൂൾ മുന്നോട്ട് വരുന്നത്.
ക്ലാസ്സ് അദ്ധ്യാപകർ ക്ലാസ്സ് അടിസ്ഥാനത്തിൽ വാട്ട്സ് അപ് ഗ്രൂപ്പ് ആരംഭിക്കുകയും വിവരങ്ങൾ അറിയിക്കുകയും മാതാപിതാക്കളെ ടെലിഫോണിൽ വിളിച്ച് വിവരം തിരക്കുകയും ചെയ്യുന്നു.മാസത്തിൽ ഒരു ദിവസം ഒരു കുട്ടിയുടെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് അതിഥികളായി സ്കൂൾ സന്ദർശിക്കുന്ന രക്ഷാ കർത്ത സൗഹൃദ അസ്സബ്ലി പരിപാടി,പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും കുടുംബ വിവരങ്ങൾ അറിയുന്നതിനു അദ്ധ്യാപകരുടെ നേതൃത്തതിൽ ഗൃഹ സന്ദർശനം,വിവിധ മേഖലകളിലായി തിരിച്ച് പ്രാദേശിക പി ടിഎ,സ്കൂളിന്റെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അറിയിക്കാൻ ഫേസ്ബുക്ക് കൂട്ടായ്മ, രക്ഷാകർത്താക്കൾക്ക് കൗൺസിലിംഗ് ക്ലാസ്സ്, രക്ഷാ കർത്താക്കൾ പരാതി,നിർദേശം ഇവ നൽകുന്നതിന് ഡ്രോപ് ബോക്സ്,രക്ഷകർത്താക്കൾക്ക് അധ്യാപകരും ആയി ആശയവിനിമയം നടത്തുന്നതിന് എല്ലാദിവസവും ഒരു മണിക്കൂർ നൽകുന്ന ആശയവിനിമയം പരിപാടി, മെൻറ്ററിങ്:24 കുട്ടികൾക്ക് ഒരു അധ്യാപകൻ മെൻറ്റർ ആകുന്നു. സ്കൂൾ അഡ്മിഷൻ എടുക്കുന്ന അന്ന് മുതൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പോകുന്നതുവരെ അവർക്ക് ആവശ്യമായ എല്ലാം നൽകുന്നതും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മെൻറ്റർ ആയിരിക്കുന്ന അധ്യാപകൻ ആയിരിക്കും. ഓരോ വർഷവും ഏറ്റവും നല്ല രക്ഷ കർത്താവിനെ തെരഞ്ഞെടുത്തു അവാർഡ് നൽകുക,രക്ഷകർത്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പാരന്റ് റിലേഷൻ ഓഫീസർ അങ്ങനെ നീളുന്ന അനവധി പരിപാടികൾ സ്‌കൂളിൽ നടപ്പിൽ വരുത്തി.
ഇൻഫോസിസ് സ്ഥാപക സിഇഒ എസ് ഡി ഷിബുലാലിന്റെ ഭാര്യ സ്‌കൂളിലെ പൂർവവിദ്യാർഥി കുമാരി ഷിബുലാൽ സഹോദരൻ .പെരികിലത്ത് ജോയ് പി ഡി എന്നിവർ ചേർന്ന് രണ്ടു കോടി രൂപ മുടക്കി നിർമിക്കുന്ന ഹൈടെക് മന്ദിര ഉത്ഘാടനത്തോട് അനുബന്ധിച്ചു രക്ഷകർത്ത സൗഹൃദ സ്‌കൂൾ ആയി പ്രഖ്യാപനം നടത്തുവാനായി ഒരുങ്ങുകയാണ്.
ദേവസ്വം പ്രസിഡന്റ് ഡോ.കെ എൻ സുബ്രമണ്യൺ നമ്പൂതിരി ,മാനേജർ രഘു കെ എസ്, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, പിടിഎ പ്രസിഡൻറ് തോമസ് ടി എം സീനിയർ അസിസ്റ്റന്റ് എം എൻ പ്രസീദ കൺവീനർ അനൂബ്‌ ജോൺ,സിന്ധു പീറ്റർ,സ്കറിയ കെ സി,സിന്ധു രാധാകൃഷ്ണൻ,മോളി മാത്യു,എസ് ജയചന്ദ്രൻ,ഷൈജി കെ ജേക്കബ്,ഹരീഷ് ആർ നമ്പൂതിരിപ്പാട്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു.

Leave a Reply

Back to top button
error: Content is protected !!