പുല്ലുവഴിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു മൂന്ന് പേർ മരിച്ചു.

പെരുമ്പാവൂർ: നിര്‍ത്തിയിട്ട തടി ലോറിക്കു പിന്നില്‍ കാറിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്.പെരുമ്പാവൂർ-മുവാറ്റുപുഴ എം സി.റോഡില്‍ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കാർ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മലപ്പുറം കോഡൂർ , മൂഴിത്തൊടിൽ വീട്ടില്‍ ഹനീഫ (29), ഹനീഫയുടെ ഭാര്യ സുമയ്യ, ഫനീഫയുടെ സഹോദരന്‍ ഷാജഹാന്‍ (27) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ പെരുബാവൂര്‍ താലൂക്ക് ആശുപത്രി,സാൻജോ ആശുപത്രി എന്നിവിടങ്ങളിൽ.

Leave a Reply

Back to top button
error: Content is protected !!