പഠനം ഉല്‍സവമാക്കി എസ്.എ.ബി.റ്റി.എം.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മുവാറ്റുപുഴ: രണ്ടാര്‍കര എസ്.എ.ബി.റ്റി.എം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പഠനോല്‍സവം സംഘടിപ്പിച്ചു. വിവിധ വിഭാഗത്തിലുള്ള പത്തോളം സ്റ്റാളുകള്‍ രക്ഷകര്‍ത്താക്കളിലും നാട്ടുകാരിലും കൗതുകമുണര്‍ത്തി. പഠനോത്സ പരിപാടികളുടെ ഉദ്ഘാനം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ് നിര്‍വഹിച്ചു. മാനേജര്‍ എം.എം.അലിയാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബല്‍ക്കിസ് റഷീദ് ,വാര്‍ഡ് മെമ്പര്‍ സുഹറ സിദ്ധിഖ്, ബി ആര്‍ സി ട്രെയിനര്‍ ഹഫ്‌സ ടിച്ചര്‍ ,പി.റ്റി.എ.പ്രിസിഡന്റ് ഷെഫിക്ക് എന്നിവര്‍ വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഷെക്കിര്‍ അദ്ധ്യാപകരായ റഫീന എം.എ ,ഷഫ്‌ന സലിം ,അമ്പിളി, വിനില്‍ റിച്ചാര്‍ട് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

ചിത്രം-രണ്ടാര്‍കര എസ്.എ.ബി.റ്റി.എം സ്‌കൂളിലെ പഠനോല്‍സവം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു…

Leave a Reply

Back to top button
error: Content is protected !!