പറയരുതോട്ടംകടവ് റോഡ് നവീകരണത്തിന് തുടക്കമായി…

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പറയരുതോട്ടം കടവു റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള കോണ്‍ക്രീറ്റിംഗ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ .സി .ഏലിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ആദ്യ കടവു റോഡാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പറയരുതോട്ടം നടപ്പാത റോഡാക്കി മാറ്റുകയായിരുന്നു. ഇതിനു സമീപമാണ് വാളകം പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസായ പൊട്ടുമുകള്‍ കുടിവെള്ള പദ്ധതിയുടെ സംഭരണ ടാങ്കിലേക്കുള്ള വെള്ളം പമ്പിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ജോലിക്കാര്‍ക്ക് അവിടെയെത്തി ചേരുവാനും, മോട്ടറോ മറ്റനു ബന്ധ ഉപകരണകള്‍ കേടു സംഭവിക്കുമ്പോള്‍ മെയിന്റനന്‍സിനു കൊണ്ടു പോകുവാനൊ, മറ്റു യാത്ര മാര്‍ഗ്ഗമില്ലാത്ത സാഹചര്യമായിരുന്നു.പ്രളയകാലത്ത് ഒരാള്‍ പൊക്കത്തില്‍ ചെളിയടിഞ്ഞു കൂടി വഴി നടക്കാന്‍ പോലുമാകാത്ത സാഹചര്യത്തിലാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 5 ലക്ഷം രൂപ മുടക്കിയാണ് മൂന്നു മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റിംഗ് ചെയ്തു റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. പുഴയുടെ മറുകരയായ ഓണിശേരി കടവും, അടുത്തായിട്ടുള്ള കൊടുത്തിമലയും കായനാടു ഭാഗത്തെ പ്രകൃതി രമണീയത നിറഞ്ഞ സ്ഥലവും ഒരു കാലത്ത് സിനിമ ഷൂട്ടിംഗ് നടന്നിട്ടുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷയായിരുന്നു. വാര്‍ഡു മെമ്പര്‍ ദിപുജോണ്‍ അസി.എഞ്ചിനീയര്‍ സൗമ്യ, എം.വി.പൗലോസ്, ഒ.പി. ജോസ്, ബേബി ഓലിക്കുഴി തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിത്രം- വാളകം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പറയരുതോട്ടം കടവു റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ .സി .ഏലിയാസ് നിര്‍വ്വഹിക്കുന്നു…..

Leave a Reply

Back to top button
error: Content is protected !!