സംസ്ഥാന സര്‍ക്കാരിന്‍റെ ഉജ്വല ബാല്യം അവാര്‍ഡിന് ആനന്ദ് ജോ നെടുങ്കല്ലേല്‍ അര്‍ഹനായി

വാഴക്കുളം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉജ്വല ബാല്യം അവാര്‍ഡിന് ആനന്ദ് ജോ നെടുങ്കല്ലേല്‍ അര്‍ഹനായി. കല, കായികം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലയില്‍ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള അഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഉജ്വലം ബാല്യം അവാര്‍ഡ് നല്‍കുന്നത്. തൊടുപുഴ ഈസ്റ്റ് നെടുങ്കല്ലേല്‍ ജോര്‍ജ് – ടിറ്റി ദമ്പതികളുടെ മകനും, കദളിക്കാട് വിമലമാതാ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഇരുപത്തയ്യായിരം രൂപയും, ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ ആനന്ദ് ജോ അവാര്‍ഡ് ഏറ്റുവാങ്ങി.
ഫോട്ടോ …………… ആനന്ദ് ജോ നെടുങ്കല്ലേല്‍