കോതമംഗലത്ത് വേനല്‍ ചൂടില്‍ ഏത്തവാഴ തോട്ടങ്ങള്‍ കരിഞ്ഞ് ഉണങ്ങുന്നു.

കോതമംഗലം: വേനല്‍ ചൂടില്‍ ഏത്തവാഴ തോട്ടങ്ങള്‍ കരിഞ്ഞ് ഉണങ്ങുന്നു. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. വിലത്തകര്‍ച്ചക്കൊപ്പം കാലാവസ്ഥാ കെടുതിയും ഉണ്ടായതോടെ കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്.നേര്യമംഗലത്ത് നികത്തില്‍ ഉദയന്‍ കൃഷി ചെയ്തിരുന്ന അഞ്ഞൂറോളം ഏത്തവാഴയാണ് വേനല്‍ ചൂടില്‍ കരിഞ്ഞുണങ്ങിയത്. പാട്ടത്തിനെടുത്ത് നടത്തിയിരുന്ന കൃഷിയില്‍ ലക്ഷളുടെ നഷ്ടമാണ് ഉദയനു സംഭവിച്ചിരിക്കുന്നത്. വാഴകള്‍ നനച്ച് പരിപാലിച്ചിരുന്നതാണ്.വിളവെടുപ്പ് അടുത്തുവരുന്പോഴാണ് കടുത്തവേനല്‍ വില്ലനായിരിക്കുന്നത്.നീണ്ടപാറയില്‍ മടത്തിക്കുടി രാജന്റെ അഞ്ഞൂറിലേറെ വാഴകള്‍ കഴിഞ്ഞദിവസത്തെ കാറ്റിലാണ് നിലംപൊത്തിയത്.
വായ്പയെടുത്ത പണം ഉപയോഗിച്ചാണ് രാജന് കൃഷിയിറക്കിയിരുന്നത്.കുലച്ചവാഴകളാണ് നശിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടമുണ്ടായ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ വി.പി. സിന്ധു പറഞ്ഞു.