വാഴകുളത്തുനിന്നും ബൈക്ക് മോഷണം പോയി.

വാഴക്കുളം:വാഴകുളത്തുനിന്നും ബൈക്ക് മോഷണം പോയി.വാഴക്കുളത്തു നിന്ന് കല്ലൂർക്കാട് പോകുന്ന വഴിയിൽ അര കിലോമീറ്റർ മാറി പേപ്പതി ലോഡ്ജിനു മുന്നിൽ നിന്നാണ് ബൈക്ക് മോഷണം പോയത്.ടൗണിലെ ചുമട്ടുതൊഴിലാളിയായ സുരേഷിൻ്റെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ബൈക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ സുരേഷ് വീട്ടിൽ നിന്ന് പുറത്തേക്ക് എടുത്തു വച്ചിരുന്നു. താക്കോൽ ഊരിയെടുത്തിരുന്നില്ല. ബൈക്ക് സൂക്ഷിച്ചിരുന്ന പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് ബൈക്ക് നഷ്ടപ്പെട്ടത്.
കല്ലൂർക്കാട് വഴിയിൽ തന്നെ ബർമുഡയും ഓറഞ്ച് നിറത്തിലുള്ള ടീഷർട്ടും ധരിച്ച ഒരാൾ ബൈക്ക് ഓടിച്ചു പോകുന്നത് സമീപത്തെ സിസി കാമറ ദൃശ്യങ്ങളിലുണ്ട്. കെഎൽ 8 എ എ 5126 എന്ന നമ്പറിലുള്ള 2004 ലെ സ്പ്ലെൻഡർ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. മോഷണം സംബന്ധിച്ച് വാഴക്കുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Back to top button
error: Content is protected !!