സ്കൂൾ സമയത്ത് ടിപ്പർ നിരോധിച്ചു.

പെരുമ്പാവൂർ: സ്കൂൾ സമയത്ത് ടിപ്പർ ലോറികളുടെ ഓട്ടം നിയന്ത്രിച്ച് സർക്കാർ ഉത്തരവിറക്കി. 2014 മുതൽ നിലവിലുണ്ടായിരുന്ന ഉത്തരവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 8 മുതൽ 9: 30 വരെയും,വൈകിട്ട് 3 മുതൽ 4 :30 വരെയും ടിപ്പർലോറികൾ ഓടിക്കുന്നതിന് വിലക്കേർപ്പെടുത്തിയാണ് പുതിയ ഉത്തരവ്.രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5 വരെയുമാണ് നിലവിലുണ്ടായിരുന്ന സമയ നിയന്ത്രണം. എന്നാൽ ഓരോ പ്രദേശത്തും സ്കൂളുകളും കോളേജുകളും പഠനം തുടങ്ങുന്നത് വ്യത്യസ്ത സമയത്ത് ആയതിനാൽ സർക്കാർ വീണ്ടും വിഷയം പരിശോധിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പ്രാദേശിക സ്കൂൾ സമയം നോക്കി സമയക്രമീകരണം ഏർപ്പെടുത്താൻ കളക്ടർമാരെ ചുമതലപ്പെടുത്തി. ഇതനുസരിച്ചാണ് പുതിയ സമയക്രമീകരണം ജില്ലയിൽ പുതുക്കിയത്.

Leave a Reply

Back to top button
error: Content is protected !!