നാട്ടിന്‍പുറം ലൈവ്രാമമംഗലം
രാമമംഗലം സ്റ്റെല്ലാ മേരീസ് കോളേജിൽ കോളേജ് യൂണിയൻ ഉദ്ഘാടനം

രാമമംഗലം സ്റ്റെല്ലാ മേരീസ് കോളേജിൽ യൂണിയൻ ഉദ്ഘാടനവും, കലാ പരിപാടികളും നടത്തി. ഇന്നലെ രാവിലെ 10 മണിക്ക് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുമിത്ത് സുരേന്ദ്രൻ
ഉദ്‌ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ ആൽബിൻ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ഡയറക്ടർ അഡ്വ. അരുൺ പോൾ കുന്നിൽ മുഖ്യ പ്രഭാഷണവും, പ്രിൻസിപ്പൽ ഡോ. എബ്രഹാം ഡാനിയേൽ ആമുഖ പ്രഭാഷണവും നടത്തി. പ്രൊഫ. ബിബിൻ, പ്രൊഫ.രെഞ്ചു കെ. ബി, വൈസ് ചെയർപേഴ്സൺ മഞ്ജു മാത്യു, ജനറൽ സെക്രട്ടറി സനിഗ സജിത്ത്, ആർട്സ് ക്ലബ് സെക്രട്ടറി റിയ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ പ്രവർത്തനത്തിന്റെ പ്രാരംഭമായി, വിദ്യാർത്ഥികൾ സമാഹരിച്ച 10, 000 രൂപ ചികിത്സാ സഹായം നൽകാനും തീരുമാനിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടത്തപ്പെട്ടു.