Uncategorized
കഞ്ചാവുമായി വിദ്യാർഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ∙ കഞ്ചാവുമായി വിദ്യാർഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊന്നിരിക്കാപറമ്പിൽ നിന്നാണ് ജാബിർ (23), അഹമ്മദ് താഹിർ ഹസൻ (21) എന്നിവരാണ് പിടിയിലായത്. മുളവൂർ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.