പൊട്ടര്‍കാട് റോഡ് നവീകരണത്തിന് തുടക്കമായി

മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് 13-ാം വാര്‍ഡിലെ കായനാട് പൊട്ടര്‍കാട് റോഡ് നവീകരണത്തിന് തുടക്കമായി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ് നവീകരിക്കുന്നത്. പ്രദേശത്തുകാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷ വിളിച്ചാല്‍ പോലും എത്തിചേരാനാകാത്ത സാഹചര്യമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വിഹിതം, എംജിഎന്‍ആര്‍ ജിഎസ ്കണ്‍വെര്‍ജന്‍സ്പദ്ധതിയില്‍പെടുത്തിയാണ് കോണ്‍ഗ്രീറ്റ് റോഡ് യാഥാര്‍ത്യമാക്കുന്നത്. റോഡ് നവീകരണോദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ. സി .ഏലിയാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷയായി. വാര്‍ഡുമെമ്പര്‍ ബിന്ദുബേബി, എം.എന്‍.മുരളി, എന്‍.പി.പോള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

ചത്രം- മാറാടി പഞ്ചായത്ത് 13-ാം വാര്‍ഡിലെ കായനാട് പൊട്ടര്‍കാട് റോഡ് നവീകരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ. സി .ഏലിയാസ് നിര്‍വ്വഹിക്കുന്നു….

Leave a Reply

Back to top button
error: Content is protected !!