വെങ്ങോല ഗ്രാമപഞ്ചായത്തിലെ അംഗനവാടി – സേവനപുരം റോഡ് ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.നിർവഹിച്ചു

പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ നിർമ്മാണം പൂർത്തീകരിച്ച അംഗനവാടി – സേവനപുരം റോഡ് ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ കഴിഞ്ഞ വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 8 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. ടൈൽ വിരിച്ചും റോഡിന്റെ സൈഡ് കെട്ടി സംരക്ഷണ കവചം നിർമ്മിച്ചുമാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, വാർഡ് അംഗം റഹ്മാ ജലാൽ, പഞ്ചായത്ത് അംഗങ്ങളായ പി.എ മുക്താർ, എം.എം റഹീം, എം.ബി ജോയി, അനീസ ഇസ്മായിൽ, വി.എച്ച് മുഹമ്മദ്, എം.എം അഷ്റഫ്, എം.വി പ്രകാശ്, അഡ്വ. വിതാൻ വിജയ്, ടി.വി എൽദോ, അൻസാർ എം.യു, സിദ്ധിഖ് ആളംകുളം, ഷിഹാബ് പള്ളിക്കൽ, കെ.പി അബ്ദുൾ ജലാൽ എന്നിവർ പ്രസംഗിച്ചു.