പെരുമറ്റം ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ആറാമത് വാർഷികവും മതപ്രഭാഷണവും.

പെരുമറ്റം:-ജീവകാരുണ്യ രംഗത്ത് സജീവമായ പെരുമറ്റം ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെ ആറാമത് വാർഷികവും മതപ്രഭാഷണ പരമ്പരയും ജനുവരി 22 മുതൽ 25 വരെ പെരുമറ്റം വലിയുപ്പാപ്പനഗറിൽ(‌ വി എം സ്കൂൾ ഗ്രൗണ്ട് ) നടക്കുജനുവരി 22-ന് നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രസിഡന്റ് ബഷീർ പടിഞ്ഞാറ്റക്കുടി അധ്യക്ഷത വഹിക്കും.
പരീത് കുഞ്ഞ് പുഴക്കര സ്വാഗതവും,ചക്കരപറമ്പ് ഇമാം നിസാർ അഹ്സനി ഉദ്ഘാടനവും, ഹാജി അമീർ അലി പി വി എം ആമുഖ പ്രഭാഷണവും, അബ്ദുറഷീദ് ബാഖവി അവാർഡ് ദാനവും നിർവഹിക്കും.തുടർന്ന് അൽ ഹാഫിള് ഷമീസ് ഖാൻ നാഫിഇ മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ ഹമീദ് അൻവരി ,ഷിഹാബുദ്ദീൻ ഫൈസി,ഖമറുദ്ദീൻ സഖാഫി തുടങ്ങിയവർ സംബന്ധിക്കും
തുടർന്നുള്ള ദിവസങ്ങളിൽ എം എം ബാവ മൗലവി, കുമ്മനം നിസാമുദ്ദീൻ അസ്ഹരി, ഖലീൽ ഹുദവി തുടങ്ങിയവർ പ്രഭാഷണം നടത്തും.

Leave a Reply

Back to top button
error: Content is protected !!