നാട്ടിന്‍പുറം ലൈവ്പായിപ്ര

പായിപ്ര സ്കൂളിനു സമീപം തോട്ടില്‍ മാലിന്യം ഒഴുക്കുന്നതായി പരാതി.

പായിപ്ര : പായിപ്ര സ്കൂളിനു സമീപം തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി. പോസ്റ്റോഫീസ്, റേഷന്‍കട തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് ശുചിമുറി മാലിന്യവും മലിനജലവും സമീപത്തെ തോട്ടിലേയ്ക്ക് ഒഴുക്കുന്നതായി ബിജെപി പായിപ്ര പഞ്ചായത്ത് സമിതി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. തോട്ടില്‍നിന്നുള്ള ജലം മുളവൂര്‍ തോട്ടിലേയ്ക്കും പോയാലി കുടിവെള്ള പദ്ധതിയിലേയ്ക്കും പിന്നീട് മൂവാറ്റുപുഴ ആറിലേയ്ക്കും ഒഴുകിയെത്തുന്നതായി പരാതിയില്‍ സൂചിപ്പിച്ചുട്ടുണ്ട്. സാംക്രമികരോഗങ്ങള്‍ പടര്‍ന്ന് പിടിയ്ക്കാനിടയുള്ള സാഹചര്യങ്ങള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി പായിപ്ര പഞ്ചായത്ത് സമിതി അധികൃതരോട് ആവശ്യപ്പെട്ടു.

ഫോട്ടോ ……………
പായിപ്ര സ്കൂളിനു സമീപം തോട്ടില്‍ മാലിന്യം ഒഴുകുന്നു.

Back to top button
error: Content is protected !!