ദേശീയപാത ബൈപാസ്: മന്ത്രിക്ക് നിവേദനം നല്കി

മുവാറ്റുപുഴ: ദേശീയപാതയിലെ ബൈപാസുകളുടെ നിര്‍മാണത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവിശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍ മന്ത്രി ജി. സുധാകരന് നിവേദനം നല്കി. 1989ല്‍ മുവാറ്റുപുഴ, കോതമംഗലം നഗരങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനു കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയില്‍ വിഭാവനം ചെയ്ത ബൈപാസുകളുടെ നിര്‍മാണമാണ് സ്തംഭിച്ചത്.
സ്ഥലം ഏറ്റെടുക്കുന്നതില്‍ തര്‍ക്കങ്ങളും, നഷ്ടപരിഹാര തുകയെ സംബന്ധിച്ചുള്ള അനിശ്ചിതത്വവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തെത്തുടര്ന്നുള്ള ആശങ്കകളും മൂലം ഏഴര കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനം പ്രാരംഭത്തില്‍ നിലച്ചിരുന്നു.