ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജുബിലി ആഘോഷം ഇന്ന്

മൂവാറ്റുപുഴ: ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജുബിലി ആഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർമ്മല ഹയർ സെക്കണ്ടറി സ്ക്കൂൾ ആഡിറ്റോറിയത്തിൽ ഇന്ന് (തിങ്കൾ) രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളികുര്യാക്കോസ് നിർവ്വഹിക്കും. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.ടി. ഉലഹന്നാൻ സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ ലിസ്സി ജോളി , സുമിതി സുരേന്ദ്രൻ, നിർമ്മല എച്ച്.എസ്. എസ് പ്രിൻസിപ്പാൾ റവ. ഡോ. ആന്റണിപുത്തൻകുളം എന്നിവർ സംസാരിക്കും. തുടർന്ന്10.30ന് ഗ്രന്ഥശാല പ്രസ്ഥാന ത്തിന്റെ പിന്നിട്ട 75 വർഷങ്ങളെകുറിച്ച് കേരള സ്റ്റേറ്റ് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞി കൃഷ്ണൻ പ്രഭാഷണം നടത്തും.11.30 ന് ആരംഭിക്കുന്ന ഗ്രന്ഥശാല പ്രവർത്തകസംഗമത്തിൽ ജില്ലാ ലെെബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഗ്രന്ഥശാലകളും സാമൂഹ്യവികാസവും രേഖ അവതരിപ്പിക്കും. സ്റ്റേറ്റ് ലെെബ്രറി കൗൺസിൽ അംഗം ജോഷിസ്കറിയ അദ്ധ്യക്ഷത വഹിക്കും. ജില്ല ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറയും. വെെകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. എം.പി. മത്തായി പ്രഭാഷണം നടത്തും. ഇതോടൊപ്പം മഹാത്മജിയുടെ 150-ാം ജന്മവാർഷീകം പ്രമാണിച്ച് താലൂക്കിലെ 40 മുതിർന്ന ഗ്രന്ഥശാല പ്രവർത്തകർക്ക് ഖാദി വസ്ത്രം നൽകി മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ആദരിക്കും. കെ. പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കെ.എൻ.മോഹനൻ സ്വാഗതം പറയും. സതി രമേശ്, പി.കെ. വിജയൻ, പി. അർജ്ജുനൻ എന്നിവർ സംസാരിക്കും. തുടർന്ന് ആരംഭിക്കുന്ന അക്ഷരഘോഷയാത്ര നഗരസഭ അദ്ധ്യക്ഷ ഉഷശശിധരൻ ഫ്ലാഗ് ഓഫ് ചെയ്യും. അക്ഷര ഘോഷയാത്ര നഗരം ചുറ്റി നെഹൃുപ്രതിമയുടെ മുന്നിൽ സമാപിക്കും.
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനം രൂപം കൊണ്ടിട്ട് ഏഴര പതിറ്റാണ്ട് പൂർത്തിയാകുകയാണ്. 1945-ൽ രൂപംകൊണ്ട അഖില തിരുവിതാംകൂർ ഗ്രന്ഥസാലസംഘമാണ് കേരള ഗ്രന്ഥശാല സംഘമായിമാറിയത്. അറിവിന്റെ അഗ്നിനാളങ്ങൾ ജ്വലിപ്പിച്ച് കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനും പൊതുവിദ്യാഭ്യാസത്തിനും വഴിതെളിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്ലറ്റിനം ജുബിലിയാണ് ഇപ്പോൾ ആഘോഷിക്കുന്നത്