ആയവന പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി.

വാഴക്കുളം: ആയവന പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോര്‍ജ്, സ്ഥിരംസമിതിയധ്യക്ഷരായ സിന്ധു ബെന്നി, കെ.കെ. ശിവദാസ്, ദീപ ജിജിമോന്, പഞ്ചായത്തംഗങ്ങളായ പി.എസ്. അജിഷ്, എം.എം അലിയാര്, ജൂലി സുനില്‍, ബേബി കുര്യന്, സാബു വള്ളോംകുന്നേല്‍, ജിജി ബിജോ, പോള്‍ കൊറ്റാഞ്ചേരി, ഗ്രേസി സണ്ണി, റാണി റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ സംബന്ധിച്ച വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.