കളഞ്ഞ് കിട്ടിയ ലക്ഷം രുപ ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ മാത്യകയായി.


കോതമംഗലം: കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് സാമൂഹ്യപ്രവർത്തകൻ മാത്യകയായി. കോതമംഗലം രൂപത  സോഷ്യൽ സർവ്വിസ് വിഭാഗത്തിലെ ജീവനക്കാരൻ ചേലാട് കറുകപ്പിള്ളിൽ ജോൺസനാണ് സത്യസന്തമായ പ്രവർത്തനം വഴി സമൂഹത്തിന് മാതൃകയായത്. ശനിയാഴ്ച സന്ധ്യയോടെഊഞ്ഞാപ്പാറയിലുള്ള ക്ലീനികിൽ ജോൺസൻ തന്റ   മകൻ ജോമെറ്റിനെ ഡോക്ടറെ കാണിക്കാനായി പോയപ്പോഴാണ് ക്ലിനിക്കിലെ വെയിറ്റിംഗ് റൂമിൽ നിന്നും പേപ്പറിൽ പൊതിഞ്ഞ നിന്നും പണം ലഭിച്ചത്. പണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ  തുക ഡോക്ടറെ എൽപ്പിക്കുകയാരുന്നു. തുടർന്ന് ക്ലിനിക്കിലെ ഡോ.എ.ബി വിൻസന്റിന്റെ സാന്നിധ്യത്തിൽ  തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം മകനെയും കൂട്ടി കോതമംഗലം പോലീസ് സ്റ്റേഷനിൽ രാത്രിയിൽ തന്നെ കൊണ്ടുപോയി ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ പണം നഷ്ടപ്പെട്ട കോതമംഗലം കൊച്ചു പാലിയത്ത്  ബൈജു മാത്യു ഇന്നലെ രാവിലെ ക്ലിനിക്കിലന്യോഷിച്ചെത്തിയപ്പോൾ വിവരങ്ങൾ അറിഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തി  പണം ഏറ്റുവാങ്ങുകയും ചെയ്തു. പണം നഷ്ടപ്പെട്ടവിവരം അറിയിച്ച് ഉടമയെത്തിയപ്പോൾ ജോൺസനെയും സ്റ്റേഷനിൽ നിന്നും വിളിച്ച് വരുത്തിയാണ് പണം കൈമാറിയത്.നഷ്ടപ്പെട്ട തുക തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ  കാണിച്ച സത്യസന്തതക്ക് ജോൺസനെ പോലീസ് അധികാരികൾ അനുമോദിച്ചു. കഴിഞ്ഞ 25- വർഷമായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ജോൺസൻ  കോതമംഗലം രൂപത സോഷ്യൽ സർവ്വീസസ് പ്രോഗ്രാം കോ-ഓർസിനേറ്ററാണ്.

ഫോട്ടോ….കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ കോതമംഗലം പോലീസ് സ്റ്റേഷനിൽ വച്ച് ജോൺസൻ കറുകപ്പിള്ളിൽ ഉടമ ബൈജു മാത്യുവിന് കൈമാറുന്നു.

Leave a Reply

Back to top button
error: Content is protected !!