നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെ 59ാമത് വാർഷികാഘോഷം നടത്തി.

മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെ 59ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജേക്കബ് ജോബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ. പോൾ നെടുപുറം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മോണ്‍ ചെറിയാൻ കാഞ്ഞിരക്കൊന്പിൽ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പൽ റവ. ഡോ. ആന്റണി ഹലോ പുത്തൻകുളം, ദീപിക ഫ്രണ്ട്സ് ക്ലബ് കോതമംഗലം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പോത്തനാമുഴി, ഹോളിമാഗി ഫൊറോന പള്ളി സഹവികാരി ഫാ. ചാൾസ് കപ്യാരുമലയിൽ, ജോർജ് മാത്യു, പി.കെ. മേഴ്സി, സിബി കണ്ണന്പുഴ, റിന ജോർജ്, ടെന്നീസ് രാജൻ, ഹഫീസ സുലൈമാൻ തുടങ്ങിയവർ പ്രസംഗിച്ചു.സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപിക എൻ.സി. ഫിലോമിനയ്ക്കു യാത്രയയപ്പും നൽകി.