പൊതുവിതരണ സംവിധാനം താറുമാറായി: എംഎല്‍എ

മൂവാറ്റുപുഴ: ഭക്ഷ്യ ഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കാത്തതുമൂലം സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം താറുമാറായതായി കേരള കോണ്‍ഗ്രസ്-ജേക്കബ് ലീഡര്‍ അനുപ് ജേക്കബ് എംഎല്‍എ. പാര്‍ട്ടി മൂവാറ്റുപുഴ നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ വകുപ്പിന്റെ ഗോഡൗണില്‍നിന്ന് അരി ആവിയായി പോകുന്നുവെന്ന വിജിലന്‍സ് കണ്ടെത്തല്‍ വിചിത്രമാണ്.
സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ രാജു പാണാലിക്കല്‍, കെ.ജി.പുരുഷോത്തമന്, സുനില്‍ ഇടപ്പലക്കാട്ട്, മണ്‍സൂര്‍ പാലയംപറന്പില്, ബിജു തോമസ്, എം.എ. ഷാജി, കെ.ഒ. ജോര്‍ജ്, പി.വി. സോമന്, ആന്റണി പാലക്കുഴി, ജോഷി കെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.