വനിതാദിനത്തില്‍ നഗരത്തിന് സുരക്ഷയൊരുക്കിയത് പെണ്‍കരങ്ങള്‍.

മൂവാറ്റുപുഴ : വനിതാദിനത്തില്‍ നഗരത്തിന് സുരക്ഷയൊരുക്കിയത് പെണ്‍കരങ്ങള്‍. അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ നിയന്ത്രിച്ചത് വനിതാ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസറായി എസ്ഐ വിന്‍സിയും, ജിഡിയായി സീനിയര്‍ ഡബ്ല്യുസിപിഒ ബിന്ദു തങ്കപ്പനും, പിആര്‍ഒ ചുമതലയില്‍ ഡബ്ല്യുഎസ്സിപിഒ ദീപമോളും, സ്റ്റേഷന്‍ സുരക്ഷാ ചുമതല വഹിച്ചത് ഡബ്ല്യുസിപിഒമാരായ റെയ്ഹാനത്തും, ലൈലാനയുമായിരുന്നു. ഇന്നലെ പരാതികള്‍ സ്വീകരിച്ചതും അന്വേഷണം നടത്തിയതും വനിതാ ഉദ്യോഗസ്ഥരായിരുന്നു. പരാതികള്‍ നല്‍കാനെത്തിയവരില്‍ ഇതൊരു വ്യത്യസ്ത കാഴ്ച്ചയായി. ഇക്കൊല്ലം വനിതകളുടെ സുരക്ഷക്കായി പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ ഭാഗമായി വനിതാദിനമായ ഇന്നലെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വനിതകള്‍ക്കായിരുന്നു പ്രധാന ചുമതലകള്‍.

ഫോട്ടോ …………
വനിതാദിനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ചുമതലയേറ്റ എസ്ഐ വിന്‍സിയ്ക്കൊപ്പം എസ്ഐ പി.എം. സൂഫിയും സഹപ്രവര്‍ത്തകരും

Leave a Reply

Back to top button
error: Content is protected !!