മൂവാറ്റുപുഴ ടൗണ്‍ യു പി സ്‌കൂള്‍ വാര്‍ഷീകാഘോഷം സപര്യ 2020 ഇന്ന്

മൂവാറ്റുപുഴ: ഗവ.ടൗണ്‍ യു.പി.സ്‌കൂളിന്റെ 105-മത് വാര്‍ഷീകവും രക്ഷാകര്‍തൃദിനവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.എ.റംലത്ത് ബീഗത്തിന് യാത്രയയപ്പും ഇന്ന് നടക്കും രാവിലെ 10ന് എസ്.എം.സി.ചെയര്‍മാന്‍ ഹസ്സന്‍ റാവുത്തര്‍ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. 3.30ന് നടക്കുന്ന പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിക്കും. സിനി ആര്‍ട്ടിസ്റ്റ് അസ്‌കര്‍ അലി കലാദീപം തെളിയിക്കും. എ.ഇ.ഒ വിജയ ആര്‍ മുഖ്യപ്രഭാഷണം നടത്തും. സീനിയര്‍ അസിസ്റ്റന്റ് സുബൈദ എം.എച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രൊഫിഷ്യന്‍സി അവാര്‍ഡ് വിതരണം നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജും കലാ പ്രതിഭകളെ ആദരിക്കല്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാറും സ്‌പോര്‍ട്‌സ് കിറ്റ് സമര്‍പ്പണം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീറും എന്‍ഡോവ്‌മെന്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ഷൈല അബ്ദുള്ളയും ലൈബ്രറി പുസ്തകങ്ങളുടെയും ഫര്‍ണീച്ചറുകളുടെയും സമര്‍പ്പണം കുമാരി അപര്‍ണ്ണ ദിലീപും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.എ.റംലത്ത് ബീഗം മറുപടി പ്രസംഗവും നിര്‍വ്വഹിക്കും. അധ്യാപക പ്രതിനിധി ജിഷ മെറിന്‍ ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റാണി.എസ്. കല്ലടന്തിയില്‍ നന്ദിയും പറയും….