കർണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ആയവന സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചു

ആയവന:കർണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ആയവന സ്വദേശിയായ മിനിലോറി ഡ്രൈവർ മരിച്ചു.ആയവന വടക്കുംമറ്റത്തിൽ സുനീഷ്(41)-ണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ 2ന് കർണാടകത്തിലെ കൃഷ്ണഗിരി തൊപൂരാണ് അപകടം നടന്നത്.സുനീഷ് ഓടിച്ചിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു.വാഴക്കുളത്ത് നിന്നും പൈനാപ്പിളുമായി ബംഗ്ലുരുവിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.വാഴക്കുളം റോയൽ പൈനാപ്പിളിലെ ലോറി ഡ്രൈവറായിരുന്നു സുനീഷ്.സംസ്കാരം ഇന്നുച്ചക്ക്(വ്യാഴം) 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ കക്കാട്ടൂർ മംഗലത്തുഞാലിൽ കുടുംബാംഗം. മക്കൾ: ശ്രീരാഗ്, ശ്രീഹരി,ശ്രീലക്ഷ്മി (മൂവരും ആയവന എസ്.എച്ച് സ്കൂൾ വിദ്യാർത്ഥികൾ).

അപകടത്തിൽ മരിച്ച സുനീഷ്

Leave a Reply

Back to top button
error: Content is protected !!