തൃക്കളത്തൂരില്‍ വ്യാജമദ്യം വില്‍പ്പന നടത്തിവന്നയാള്‍ എക്‌സൈസ് പിടിയില്‍

മുവാറ്റുപുഴ: തൃക്കളത്തൂരിലും സമീപ പ്രദേശങ്ങളിലും വ്യാജമദ്യം വില്‍പ്പന നടത്തിവന്നയാള്‍ എക്‌സൈസ് പിടിയിലായി. തൃക്കളത്തൂര്‍- പള്ളിത്താഴം കരയില്‍ പുളിന്താനം വീട്ടില്‍ സജീവന്‍ എന്ന് വിളിക്കുന്ന അശോകന്‍ (53) ആണ് മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ.പ്രസാദും സംഘവും അറസ്റ്റ് ചെയ്ത്. എക്‌സൈസ് വാഹനം കണ്ടു സ്‌കൂട്ടറില്‍ രക്ഷപെടാന്‍ ശ്രമിക്കവേ എക്‌സൈസ് സംഘം ഇയാളെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് 200-മില്ലി ലിറ്റര്‍ വീതമുള്ള കുപ്പികളില്‍ നിറച്ച് വില്‍പനക്കായി കരുതിയിരുന്ന വ്യാജമദ്യം പിടിച്ചെടുത്തത്. വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ വി.എ.ജബ്ബാര്‍, കെ.എസ്.അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൂരജ്.പി.ആര്‍, മാഹിന്‍ പി.ബി, ഡ്രൈവര്‍ ജയന്‍ എം.സി എന്നിവര്‍ നേതൃത്വം നല്‍കി. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.