കേരള കർഷക സംഘം സമ്മേളനത്തിന്റെ ഭാഗമായി സി എച്ച് കുഞ്ഞമ്പു നയിക്കുന്ന പതാക ജാഥയ്ക്ക് സ്വീകരണം നൽകി

മൂവാറ്റുപുഴ:കേരള കർഷക സംഘം സംസ്ഥാന  സമ്മേളനത്തിന്റെ ഭാഗമായി സി എച്ച് കുഞ്ഞമ്പു നയിക്കുന്ന  പതാക ജാഥയ്ക്ക് ഇന്നലെ വൈകുന്നേരം   മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സ്വീകരണം നൽകി..  കർഷക സംഘം ഏരിയാ പ്രസിഡന്റ് യു.ആർ ബാബു അധ്യക്ഷനായി,ഏരിയാ സെക്രട്ടറി കെ എൻ ജയപ്രകാശ് സ്വാഗതം പറഞ്ഞു.ജാഥാ മാനേജർ വത്സൻ പാനോളി, വൈസ് ക്യാപ്റ്റൻ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സംസ്ഥാഥാന വൈസ്പ്രസിഡന്റ് പി എം ഇസ്മയിൽ, സംസ്ഥാന കമ്മിറ്റി അംഗം ടി കെ മോഹനൻ, ജില്ലാ സെക്രട്ടറി എൻ രമാകാന്തൻ, സി പി ഐ എം ഏരിയാാ സെക്രട്ടറി എം ആർ പ്രഭാകരൻ, നഗരസഭാ ചെയർപേഴസൺ ഉഷാ ശശിധരൻ എന്നിവർ ജാഥയെ സ്വീകരിച്ചു. 

Leave a Reply

Back to top button
error: Content is protected !!