മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായിട്ടുള്ള കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ റോഡ് നവീകരണത്തിന് കളമൊരുങ്ങുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.ജംഗ്ഷന്‍ റോഡ് നവീകരണത്തിന് കളമൊരുങ്ങുന്നു. മൂവാറ്റുപുഴ-ചെങ്ങന്നൂര്‍ എം.സി.റോഡ് നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നീങ്ങിയതോടെയാണ് റോഡ് നവീകരണത്തിന് കളമൊരുങ്ങിയത്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലവും വര്‍ക്ഷോപ്പ് കെട്ടിടവും ഏറ്റെടുക്കുന്നതിനായി കെ.എസ്.ടി.പി.യില്‍ നിന്നും 1.80-ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഈപണം കെ.എസ്.ആര്‍.ടിസിയ്ക്ക് കൈമാറി കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 51-ലക്ഷം രൂപയാണ് കെ.എസ്.ടി.പി.യില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പട്ടുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും നിര്‍മ്മാണ പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്യുകയും വര്‍ക്ക് എഗ്രിമെന്റ് വയ്ക്കുകയും ചെയ്തതോടെയാണ് കെ.എസ്.ടി.പി.യുടെ നേത്രത്തില്‍ നിര്‍മ്മാണം പുനരാരംഭിക്കുന്നത്. മൂവാറ്റുപുഴ-ചെങ്ങന്നൂര്‍ എം.സി.റോഡ് നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പിയുടെ നേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍ടി.സി ജംഗ്ഷന്‍ നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടിയുടെ സ്ഥലം ഏറ്റെടുക്കലും വര്‍ക്കോഷോപ്പ് കെട്ടിടം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയശേഷം പഴയകെട്ടിടം പൊളിച്ച് മാറ്റലുമായി ബന്ധപ്പെടുണ്ടായ സാങ്കേതിക തടസങ്ങളുമാണ് നിര്‍മ്മാണം വൈകാന്‍ പ്രധാന കാരണം. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി, കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളും ഇചപെടലുകളുമാണ് റോഡ് നവീകരണത്തിന് കളമൊരുങ്ങിയത്. നിലവില്‍ കെ.എസ്.ആര്‍.ടി.യുടെ വര്‍ക്ക്‌ഷോപ്പ് കെട്ടിടം പൊളിച്ച് മാറ്റി സ്ഥലമേറ്റെടുത്ത് ഓടയടക്കം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന നിര്‍മ്മാണ പ്രവര്‍വര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ചിത്രം-മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.ജംഗ്്ഷനിലെ റോഡ് നവീകരണത്തിന് ഏറ്റെടുക്കേണ്ട സ്ഥലവും കെട്ടിടവും……….