നാട്ടിന്‍പുറം ലൈവ്രാമമംഗലം
രാമമംഗലം ഹൈസ്‌കൂളിൽ എസ് എസ്.എൽ.സി ബാച്ച് യാത്രയയപ്പ് വികാരനിർഭരമായി.

രാമമംഗലം:-ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി ബാച്ച് യാത്രയയപ്പ് നടത്തി.സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.എം തോമസ് അധ്യക്ഷനായി.സ്‌കൂൾ മാനേജർ രഘു കെ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാന അദ്ധ്യാപകൻ മണി പി.കൃഷ്ണനും അദ്ധ്യാപകരും ചേർന്നു ദീപം തെളിയിച്ചു നൽകി.86 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.എല്ലാവരുടെയും മാതാപിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കത്തിച്ച വിളക്ക് കയ്യിലേന്തി കുട്ടികൾ പ്രതിജ്ഞ ചൊല്ലി.പത്താം ക്ലാസ് ആദ്യപകരാ യ പ്രസീത എം എൻ,സിന്ധു പീറ്റർ,അനൂബ് ജോണ്,കെ സി സ്കറിയ,ഷൈജി കെ ജേക്കബ്,സുഭദ്ര ഗുപ്തൻ,അനിൽ,ഹിബ ബിജു എന്നിവർ പ്രസംഗിച്ചു.