അംഗൻവാടി മന്ദിരത്തിന്റെയും, പകൽവീടിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം എം മണി നിർവ്വഹിച്ചു.

കോതമംഗലം ബ്ലോക് പല്ലാരിമംഗലം
ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് മണിക്കിണറിൽ മുപ്പത് ലക്ഷംരൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടി മന്ദിരത്തിന്റെയും, പകൽവീടിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം എം മണി നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ജില്ലാ പഞ്ചായത്തംഗം കെ ടി അബ്രഹാം, ബ്ലോക് പഞ്ചായത്തംഗങ്ങളായ
ഒ ഇ അബ്ബാസ്, വിൻസൺ ഇല്ലിക്കൽ, സെബാസ്റ്റ്യൻ അഗസ്തി, ശശിനാരായണൻ, ഗ്രാമപഞ്ചായത്തംഗ
ങ്ങളായ ഷംസുദ്ധീൻ മക്കാർ, ആമിന ഹസ്സൻകുഞ്ഞ്, പി എം സിദ്ധീഖ്, ഷാജിമോൾ റഫീഖ്, മുബീന അലിക്കുട്ടി, പാത്തുമ്മ സലാം, എ എ രമണൻ,
എ പി മുഹമ്മദ്, ഷമീന അലിയാർ, എം എം ബക്കർ, സി ഡി പി ഒ പിങ്കി കെ അഗസ്റ്റ്യൻ,
ഐ സി ഡി എസ് സൂപ്പർവൈസർ വി എ റഷീദ, അംഗൻവാടി വർക്കർ കെ വി മേരി, ഹെൽപ്പർ പി ടി മറിയം എന്നിവർ പ്രസംഗിച്ചു. ബ്ലോക്പഞ്ചായത്ത് കൈമാറിയ രണ്ട് ലക്ഷംരൂപ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് അംഗൻവാടിക്കും, പകൽവീടിനും സ്ഥലം കണ്ടെത്തുകയായിരുന്നു

Leave a Reply

Back to top button
error: Content is protected !!