മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചന്ദനക്കുടം സമാപിച്ചു.

മൂവാറ്റുപുഴ: മതസൗഹാര്‍ദ്ദത്തിന്റെയും മാനവഐക്യത്തിന്റെയും മഹിതമായ സന്ദേശം ഉയര്‍ത്തികൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നാല് ദിവസങ്ങളിലായി നടന്ന സംസ്ഥാന വഖഫ് ബോര്‍ഡിന് കീഴിലുള്ള മുളവൂര്‍ സെന്‍ട്രല്‍ ജുമാസമസ്ജിദ് ചന്ദനക്കുട മഹാമഹത്തിന് കൊടി ഇറങ്ങി. ശനിയാഴ്ച വൈകിട്ട് സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ സഅദി അല്‍ മുഖൈബിലിയുടെ നേതൃത്വത്തില്‍ നടന്ന സമൂഹ സിയാറത്തോടെയാണ് ചന്ദനക്കുട മഹാമഹത്തിന് തുടക്കമായത്. രാത്രി എട്ടിന് ഭാരതീയ സംസ്‌കാരത്തില്‍ സൂഫികളുടെ സ്വാധീനം എന്ന വിഷയത്തില്‍ ഹസ്സന്‍ അഷറഫി ഫാളില്‍ ബാഖവി പ്രഭാഷണം നടത്തി. കുമാരി ഐഷ സമീഹ കോഴിക്കോട് നേതൃത്വം നല്‍കിയ ഇഷല്‍ സന്ധ്യ. കോട്ടക്കല്‍ വാസിലിയ്യ ഖവ്വാലി സംഘം അവതരിപ്പിക്കുന്ന സൂഫി മെഹ്ഫില്‍ എന്നിവ നടന്നു.ഗജവീരന്‍ മാരുടെ അകമ്പടിയോടും താളമേളങ്ങളോടെ ചന്ദനക്കുട ഘോഷയാത്രയും മുളവൂര്‍ വലിയുള്ളാഹി മഖാമില്‍ ഇന്ററിംഗ് മുതവല്ലി കെ.എ.മുഹമ്മദ് ആസിഫ് കൊടി ഉയര്‍ത്തി. മതസൗഹാര്‍ദ്ദ സമ്മേളനം മുന്‍വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ററിംഗ് മുതവല്ലി കെ.എ.മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം രാജാവ് പി.ജി.ശശികുമാരവര്‍മ്മ മുഖ്യാതിഥിയായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍എ മുഖ്യപ്രഭാഷണം നടത്തി. മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യൂസ് വര്‍ക്കി. പി.എ.ഷിഹാബ്, മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി പി.വി.റോയി, സ്‌പെഷ്യല്‍ ഓഫീസര്‍ പി.എം.ഷംസുദ്ദീന്‍, ഹസ്സന്‍ അഷറഫി ഫാളില്‍ ബാഖവി , മീരാന്‍ മൗലവി തേക്കുംകരോട്ട്, അന്‍സാര്‍ മുണ്ടാട്ട്, ഇബ്രാഹിം വാരിക്കാട്ട്, എം.എസ്.മുഹമ്മദ്, വി.എ.ഷാജഹാന്‍ എന്നിവര്‍ സംമ്പന്ധിച്ചു.സയ്യിദ് സൈനുല്‍ ആബ്ദീന്‍ തങ്ങള്‍ അല്‍ ഐദറൂസി(തൃത്തല്ലൂര്‍ തങ്ങള്‍) ദുആ സമ്മേളനത്തോടെ നാല് ദിവസമായി നടന്ന് വന്ന ചന്ദനക്കുട മഹാമഹം സമാപിച്ചു.
ചിത്രം- മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചന്ദനക്കുട മഹാമഹത്തോടനുബന്ധിച്ച് പന്തളം കൊട്ടാരം രാജാവ് പി.ജി.ശശികുമാരവര്‍മ്മയ്ക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കുന്നു…..പായിപ്ര കൃഷ്ണന്‍,അന്‍സാര്‍ മുണ്ടാട്ട്, ഇബ്രാഹിം വാരിക്കാട്ട്, ഹസ്സന്‍ അഷറഫി, എല്‍ദോ എബ്രഹാം എം.എല്‍.എ, എം.പി.ഇബ്രാഹിം, കെ.എ.മുഹമ്മദ് ആസിഫ് എന്നിവര്‍ സമീപം.