ഇലാഹിയ പബ്ലിക് സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഇന്‍വെസ്റ്റീച്ചര്‍ സെറിമണി

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂള്‍ യൂണിറ്റിന്റെ ഉത്ഘാടനവും സ്‌കൗട്ട്‌സ് ഗൈഡ്‌സ് അംഗങ്ങളുടെ ഇന്‍വെസ്റ്റിച്ചര്‍ ചടങ്ങും നടന്നു. ഇലാഹിയ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞ്, മൂവാറ്റുപുഴ ജില്ല ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിഭാഗം ജില്ലാ സെക്രട്ടറി ജോഷി.കെ.പോള്‍, ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ ജോര്‍ജ്ജ് വര്‍ക്കി, ഗൈഡ്‌സ് പരിശീലക റജീന, സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ ഡോ.ഇ.കെ.മുഹമ്മദ് ഷാഫി, പ്രിന്‍സിപ്പാള്‍ അനുജി ബിജു എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ജോഷി.കെ.പോള്‍ പതാക ഉയര്‍ത്തി. സ്‌കൗട്ട്‌സ് പ്രസ്ഥാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും  വ്യക്തിത്വവികസനത്തിലും സ്‌കൗട്ട്‌സ് പ്രവര്‍ത്തനങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും  അദ്ദേഹം വിശദീകരിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ഡോ.ഇ.കെ.മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. ഇലാഹിയ പബ്ലിക് സ്‌കൂളിലെ 50 സ്‌കൗട്ട്‌സ് അംഗങ്ങളും 35 ഗൈഡ്‌സ് അംഗങ്ങളും പ്രതിജ്ഞ ഏറ്റു പറഞ്ഞ് ആഗോള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രസ്ഥാനത്തിലെ അംഗങ്ങളാകുകയും അതിഥികളില്‍ നിന്ന് സ്‌കാര്‍ഫ് ഏറ്റുവാങ്ങി കുട്ടികള്‍ ഇന്‍വെസ്റ്റിച്ചറിന്റെ ഭാഗമായി. ഡിസ്ട്രിക് സെക്രട്ടറി ജോഷി.കെ.പോള്‍, ജോര്‍ജ് വര്‍ക്കി, റെജീന ടീച്ചര്‍,  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനുജി ബിജു എന്നിവര്‍ സംസാരിച്ചു. സ്‌കൗട്ട്‌സ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍.കെ.ബി., ഗൈഡ്‌സ് ക്യാപ്റ്റന്‍  പൗളിന്‍ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി. ഫിദ ആയിഷ, ശുഹൈബ് സഹീര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ അവതാരകരായിരുന്നു.

Leave a Reply

Back to top button
error: Content is protected !!