കോടതിയിൽ ഹാജരാക്കി മടങ്ങവേ പ്രതി നഗരമധ്യത്തിൽ പോലീസിനെ ആക്രമിച്ചു.

മൂവാറ്റുപുഴ:കോടതിയിൽ ഹാജരാക്കി മടങ്ങവേ പ്രതി നഗരമധ്യത്തിൽ പോലീസിനെ ആക്രമിച്ചു. ഇന്നലെ രാവിലെ 11 ന് കച്ചേരിത്താഴ്ത്താണ് നാടകിയ സംഭവം അരങ്ങേറിയത്.നിരവധി കേസുകളിലെ പ്രതിയായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാൻ (38 ) ണ് പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.വിയൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഷാജഹാനെ കേസുമായി ബന്ധപ്പെട്ട രാവിലെ കോടതിയിൽ കൊണ്ടുവന്നതായിരുന്നു.കോടതി നടപടിക്കുശേഷം തിരികെ പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെ സിഗരറ്റ് വാങ്ങണമെന്ന് കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് ആവിശ്യപെട്ടു.രണ്ട് പോലീസുകാർ മാത്രമാണ് പ്രതിയോടൊപ്പം ഉണ്ടായിരുന്നത്.പറ്റില്ലെന്ന് പറഞ്ഞതോടെ ഇയാൾ ബഹളം വക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. ഇതിനിടെ സമീപത്തെ എയ്ഡ് പോസ്റ്റിൽ നിന്നും കൂടുതൽ പോലീസ് എത്തി അക്രമാസക്തമായ ഷാജഹാനെ ഏറെ പണിപ്പെട്ട് പോലീസുകാർ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിടിവലിക്കിടെ പോലീസുകാർക്കും പരിക്കേറ്റു.പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പരിക്കേൽപിച്ചതിനും പോലീസ് കേസെടുത്തു.തുടർന്ന് വിയൂരിൽ നിന്നും പോലീസെത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു.