കൗതുക കാഴ്ചയായി സർപ്പശലഭം…

ആരക്കുഴയിൽ സർപ്പശലഭം എത്തിയത് കൗതുക കാഴ്ചയായി. മാളിയേപീടികയിലെ ബസ്‌സ്റ്റോപ്പിന് സമീപത്തെ കെട്ടിടത്തിലാണ് സർപ്പശലഭം എത്തിയത്.ഇന്ന് രാവിലെ 9 മണിയോടെയാണ് കാണപ്പെട്ടത്.രണ്ട് മണിക്കൂറോളം ഈ കെട്ടിടത്തിന്റെ തൂണുകളിൽ മാറി മാറി ഉണ്ടായിരുന്നു.വിവരമറിഞ്ഞ് ഒട്ടേറെ നാട്ടുകാർകാരും, പരിസ്ഥിതി സ്നേഹികളും സർപ്പശലഭത്തെ കാണാനായി എത്തി.സാധാരണ ശലഭങ്ങളെക്കാൾ വലിപ്പം കൂടുതലുണ്ട് സർപ്പശലഭത്തിന്.ലോകത്തിലെ തന്നെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്ലസ് ശലഭം അല്ലെങ്കിൽ സർപ്പശലഭം. ചിറകുകളുടെ വിസ്താരത്താൽ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം എന്ന് കരുതിയിരുന്നു. എന്നാൽ സമീപകാല പഠനങ്ങൾ പ്രകാരം വടക്കേ ഓസ്ട്രേലിയയിലെ ഹെർക്കുലീസ് നിശാശലഭങ്ങൾ ഇതിനേക്കാൾ വലുതായി കാണപ്പെട്ടു. ഈ ശലഭങ്ങൾക്ക് രണ്ട് മാസം മാത്രമേ ആയുസ്സുള്ളൂ. ആൺ ശലഭങ്ങളേക്കാൾ പെൺ ശലഭങ്ങൾക്കാണ് ഭംഗിയും വലിപ്പക്കൂടുതലും.

Leave a Reply

Back to top button
error: Content is protected !!