വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു.

മുവാറ്റുപുഴ:ടോറസ് ലോറി ഇടിച്ചു പരിക്കേറ്റ മുവാറ്റുപുഴ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മരിച്ചു.മറ്റൂർ രാജീവം വീട്ടിൽ സുനിൽ ഉണ്ണികൃഷ്ണ്ണൻ (50)-ണ് മരിച്ചത്.കെ.എസ് .ആർ.റ്റി.സി ബസ്റ്റാന്റിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.നടന്നുപോവുകയായിരുന്ന സുനിലിനെ പിന്നിൽ നിന്നും വന്ന ടോറസ് ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെ മരിച്ചു.മൃദദേഹം നാളെ രാവിലെ കാലടി മരോട്ടിചോട്ടിലുള്ള വസതിയിൽ കൊണ്ടുവരും.സംസ്കാരം നാളെ 11:30 ന് കാലടി പൊതു ശ്മശാനത്തിൽ.