വാഴക്കുളത്ത് നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് കണ്ടെത്തി

വാഴക്കുളം:കഴിഞ്ഞ ദിവസം വഴിയരികിൽ നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി.ഇന്നലെ വൈകുന്നേരം നാലോടെ മോഷണപോയ സ്ഥലത്തുനിന്നും അരകിലോമീറ്റർ മാറി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്  . വാഴക്കുളം ടൗണിൽ ചുമട്ടുതൊഴിലാളിയായ സുരേഷിൻ്റെ ബൈക്കാണ് മോഷനാം പോയിരുന്നത് .കഅധികം ഉപയോഗമില്ലാതിരുന്ന ബൈക്ക്കഴിഞ്ഞ ദിവസം  സുരേഷ് വീട്ടിൽ നിന്ന് പുറത്തേക്ക് എടുത്തു വച്ചിരുന്നു.  വാഹനത്തിൽ നിന്ന് താക്കോൽ ഊരിയെടുത്തിരുന്നില്ല. ഈ സമയത്താണ് മോഷണം നടന്നത് സമീപത്തെ സിസിടി വി ദൃശ്യങ്ങളിൽ കല്ലൂർക്കാട് വഴിയിലൂടെ     ബർമുഡയും ഓറഞ്ച് നിറത്തിലുള്ള ടീഷർട്ടും ധരിച്ച ഒരാൾ ബൈക്ക് ഓടിച്ചു പോകുന്നത് പതിഞ്ഞിരുന്നു . ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട രീതിയിൽ ബൈക്ക് കണ്ട നാട്ടുകാർ സുരേഷിനെ വിവരം  അറിയിക്കുകയായിരുന്നു  

Leave a Reply

Back to top button
error: Content is protected !!