നീറമ്പുഴ ഗവൺമെന്റ് എൽ പി സ്കൂളിൽ വിളവെടുപ്പ് ഉത്സവം

മൂവാറ്റുപുഴ : നീറമ്പുഴ ഗവൺമെന്റ് എൽ പി സ്കൂളിൽ വിളവെടുപ്പ് ഉത്സവം. സെപ്തംബർ മുതൽ കൃഷിചെയ്ത പച്ചക്കറികളുടെയും, പഴങ്ങളുടെയും വിളവെടുപ്പിന് പരിസമാപ്തിയുടെ ഭാഗമായി വിളവെടുപ്പ് നടത്തി.കുട്ടികളിൽ മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ശീലം വളർത്തുന്നതിനും, വിഷരഹിത പച്ചക്കറി എങ്ങനെ വിളയിച്ചെടുക്കാം എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് എൽ പി സ്കൂളിൽ സെപ്റ്റംബർ മുതൽ കൃഷി ചെയ്തു തുടങ്ങിയത്.കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് കൃഷി നടത്തിയത്. ചേന, ചേമ്പ്, കാച്ചിൽ, കപ്പ, മധുരക്കിഴങ്ങ്, കൂർക്ക, ചെറുകിഴങ്ങ് എന്നിങ്ങനെ മണ്ണിനടിയിൽ വളരുന്ന പ്രത്യേക തരം തിരിച്ചു പ്രദർശനവും നടത്തി. കല്ലൂർക്കാട് ബി പി ഒ റഷീദ് കെ എസ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുജാത ഏവർക്കും സ്വാഗതം നൽകി.പിടിഎ പ്രസിഡന്റ് ശ്രീ ഷിന്റോ തോമസ്, എസ് എം സി ചെയർമാൻ ശ്രീ സിന്റോ, എംപി ടി എ പ്രസിഡണ്ട് ശ്രീമതി ഇന്ദു മനോജ്, പിടിഎ കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
